Mindsett, Holistic Mental Wellbeing, home
WhatsApp

A safe place to talk about your relationship, your mind and your family.ബന്ധങ്ങളെയും മനസ്സിനെയും കുടുംബത്തെയും കുറിച്ച് സുരക്ഷിതമായി സംസാരിക്കാൻ ഒരിടം.

Mindsett offers counselling and programmes in Calicut and online, in Malayalam or English. What you share stays private, no one judges you, and you can start with a single WhatsApp message.കോഴിക്കോടും ഓൺലൈനിലും, മലയാളത്തിലോ ഇംഗ്ലീഷിലോ, Mindsett കൗൺസലിംഗും പ്രോഗ്രാമുകളും നൽകുന്നു. നിങ്ങൾ പറയുന്നത് രഹസ്യമായിരിക്കും, ആരും വിധിയെഴുതില്ല. ഒരു WhatsApp മെസേജിൽ തുടങ്ങാം.

A hello is enough. You do not have to explain everything in the first message.ഒരു ഹലോ മതി. ആദ്യ മെസേജിൽ തന്നെ എല്ലാം പറയേണ്ടതില്ല.

  • Confidentialരഹസ്യമായിരിക്കും
  • No judgementവിധിയെഴുത്തില്ല
  • Online, in Kerala or abroadഓൺലൈനായി, കേരളത്തിലോ വിദേശത്തോ
  • In person in Calicutകോഴിക്കോട്ട് നേരിട്ട്

Two doctors and an emotional-intelligence coach. Two of us are women, if that feels easier.രണ്ട് ഡോക്ടർമാരും ഒരു ഇമോഷണൽ ഇന്റലിജൻസ് കോച്ചും. ഞങ്ങളിൽ രണ്ടുപേർ സ്ത്രീകളാണ്. Meet usപരിചയപ്പെടാം

Dr. Shifa Kaderi, sitting on a beige sofa in a dark green shirt and a beige headscarf
Dr. Henna Gazal, sitting in a sage green dress and a grey headscarf, smiling
Jabir Jabz, seated at a table and speaking into a microphone

Left: Dr. Shifa Kaderi, BHMS, MD (Homoeopathy) Psychiatry. Right, from top: Dr. Henna Gazal, BHMS, MSc Psychology, MSc Dietetics, and Jabir Jabz, Emotional Intelligence Coach.ഇടത്: ഡോ. ഷിഫ കാദിരി, BHMS, MD (Homoeopathy) Psychiatry. വലത്, മുകളിൽ നിന്ന്: ഡോ. ഹെന്ന ഗസൽ, BHMS, MSc Psychology, MSc Dietetics; ജാബിർ ജാബ്സ്, Emotional Intelligence Coach.

Two doctors and an emotional-intelligence coach. Two of us are women, so if you would feel easier talking to a woman, just say so.രണ്ട് ഡോക്ടർമാരും ഒരു ഇമോഷണൽ ഇന്റലിജൻസ് കോച്ചും. ഞങ്ങളിൽ രണ്ടുപേർ സ്ത്രീകളാണ്; ഒരു സ്ത്രീയോട് സംസാരിക്കുന്നതാണ് എളുപ്പമെങ്കിൽ അത് പറഞ്ഞാൽ മതി.

What’s on your mind?എന്താണ് മനസ്സിനെ അലട്ടുന്നത്?

Tap what feels closest. We will suggest where to start and open WhatsApp with a message ready to send. This is not a test, and nothing you tap is saved.ഏറ്റവും അടുത്ത് തോന്നുന്നത് തൊടൂ. എവിടെ തുടങ്ങാമെന്ന് ഞങ്ങൾ നിർദ്ദേശിക്കാം; അയയ്ക്കാൻ തയ്യാറായ മെസേജുമായി WhatsApp തുറക്കും. ഇതൊരു പരീക്ഷയല്ല, നിങ്ങൾ തൊടുന്നതൊന്നും എവിടെയും സേവ് ചെയ്യില്ല.

What would you like help with?എന്തിനാണ് സഹായം വേണ്ടത്?

Your suggestion will appear here, with the message we would open WhatsApp with. You can change the message before you send it.നിങ്ങൾക്കുള്ള നിർദ്ദേശം ഇവിടെ കാണാം, WhatsApp-ൽ തുറക്കുന്ന മെസേജും. അയയ്ക്കും മുമ്പ് മെസേജ് മാറ്റാം.

What happens after you say helloഹലോ അയച്ചുകഴിഞ്ഞാൽ എന്ത് സംഭവിക്കും

  1. You send a messageനിങ്ങൾ ഒരു മെസേജ് അയയ്ക്കുന്നു

    In Malayalam or English, as short as you like. “Hi” is fine.മലയാളത്തിലോ ഇംഗ്ലീഷിലോ, എത്ര ചെറുതായാലും മതി. ഒരു “Hi” പോലും മതി.

  2. One of us replies on WhatsAppഞങ്ങളിൽ ഒരാൾ WhatsApp-ൽ മറുപടി തരും

    We ask a few simple questions: what kind of help you are looking for, and whether you would like to talk online or in Calicut. Tell us if you would prefer a woman counsellor.ചില ലളിതമായ ചോദ്യങ്ങൾ മാത്രം: എന്ത് സഹായമാണ് വേണ്ടത്, ഓൺലൈനായോ കോഴിക്കോട്ട് നേരിട്ടോ സംസാരിക്കേണ്ടത്. വനിതാ കൗൺസലറെയാണ് വേണ്ടതെങ്കിൽ അതും പറയാം.

  3. You decide the next stepഅടുത്ത ചുവട് നിങ്ങൾ തീരുമാനിക്കും

    We suggest a session, a programme or the ₹499 clarity call, and find a time that suits you. Nothing is booked or paid until you say yes.ഒരു സെഷനോ പ്രോഗ്രാമോ ₹499 ക്ലാരിറ്റി കോളോ ഞങ്ങൾ നിർദ്ദേശിക്കും, നിങ്ങൾക്ക് സൗകര്യമുള്ള സമയം കണ്ടെത്തും. നിങ്ങൾ സമ്മതിക്കുന്നത് വരെ ഒന്നും ബുക്ക് ചെയ്യില്ല, പണവും വാങ്ങില്ല.

Your chat stays between you and the Mindsett team. Read the privacy notice.നിങ്ങളുടെ ചാറ്റ് നിങ്ങൾക്കും Mindsett ടീമിനും ഇടയിൽ മാത്രം. സ്വകാര്യതാ അറിയിപ്പ് വായിക്കാം.

Counselling for one person, or for the two of youഒരാൾക്കോ, നിങ്ങൾ രണ്ടുപേർക്കുമോ കൗൺസലിംഗ്

Sometimes you do not need more advice. You need a safe place to understand what is really happening.ചിലപ്പോൾ വേണ്ടത് കൂടുതൽ ഉപദേശമല്ല. എന്താണ് ശരിക്കും നടക്കുന്നതെന്ന് മനസ്സിലാക്കാൻ സുരക്ഷിതമായ ഒരിടമാണ്.

Mindsett is not an emergency service. If you are in danger or thinking of harming yourself, call Tele-MANAS 14416 or 112 now.Mindsett ഒരു അടിയന്തര സേവനമല്ല. നിങ്ങൾ അപകടത്തിലാണെങ്കിലോ സ്വയം ഉപദ്രവിക്കാൻ തോന്നുന്നുണ്ടെങ്കിലോ ഉടൻ Tele-MANAS 14416 അല്ലെങ്കിൽ 112 വിളിക്കൂ.

Personal counsellingവ്യക്തിഗത കൗൺസലിംഗ്

For feeling overwhelmed, stress, overthinking, self-doubt, handling your emotions and growing as a person.മനസ്സ് തളരുമ്പോൾ, സമ്മർദ്ദം, അമിതചിന്ത, ആത്മവിശ്വാസക്കുറവ്, വികാരങ്ങൾ കൈകാര്യം ചെയ്യൽ, വ്യക്തിപരമായ വളർച്ച എന്നിവയ്ക്ക്.

Ask about personal counsellingവ്യക്തിഗത കൗൺസലിംഗിനെക്കുറിച്ച് ചോദിക്കാം

Relationship counsellingറിലേഷൻഷിപ്പ് കൗൺസലിംഗ്

For the same fights again and again, talks that keep breaking down, feeling far apart, trust, and worry about the relationship.ഒരേ വഴക്കുകൾ ആവർത്തിക്കുമ്പോൾ, സംസാരം മുറിഞ്ഞുപോകുമ്പോൾ, അകന്നുപോയെന്ന് തോന്നുമ്പോൾ, വിശ്വാസപ്രശ്നങ്ങൾ, ബന്ധത്തെക്കുറിച്ചുള്ള ആശങ്കകൾ എന്നിവയ്ക്ക്.

Ask about relationship counsellingറിലേഷൻഷിപ്പ് കൗൺസലിംഗിനെക്കുറിച്ച് ചോദിക്കാം

Onlineഓൺലൈനായി

From wherever you are, in Kerala or abroad.നിങ്ങൾ എവിടെയാണെങ്കിലും, കേരളത്തിലോ വിദേശത്തോ.

Book onlineഓൺലൈനായി ബുക്ക് ചെയ്യാം

In person in Calicutകോഴിക്കോട്ട് നേരിട്ട്

At our centres in Mundumuzhi and Kunnamangalam.മുണ്ടുമുഴിയിലെയും കുന്ദമംഗലത്തെയും സെന്ററുകളിൽ.

Book in Calicutകോഴിക്കോട്ട് ബുക്ക് ചെയ്യാം

Six programmes, for one person or for twoആറ് പ്രോഗ്രാമുകൾ: നിങ്ങൾക്കും നിങ്ങളുടെ ബന്ധത്തിനും

Each one helps you understand your patterns, calm your inner world and practise healthier ways of living and relating. Every programme has its own page with who it is for.ഓരോ പ്രോഗ്രാമും നിങ്ങളുടെ പാറ്റേണുകൾ മനസ്സിലാക്കാനും ഉള്ളിനെ ശാന്തമാക്കാനും ആരോഗ്യകരമായ രീതികൾ ശീലിക്കാനും സഹായിക്കുന്നു. ആർക്കുവേണ്ടിയാണെന്ന് ഓരോന്നിന്റെയും പേജിൽ വായിക്കാം.

The ₹499 clarity call is a good first step for relationship worriesബന്ധത്തിലെ ആശങ്കകൾക്ക് ₹499 ക്ലാരിറ്റി കോൾ ഒരു നല്ല തുടക്കമാണ്

For constant misunderstandings, feeling emotionally far apart, or the same conflicts coming back. You talk, we listen, and together we work out what may be happening and a sensible next step.എപ്പോഴും തെറ്റിദ്ധാരണകൾ, വൈകാരികമായി അകന്നുപോയെന്ന തോന്നൽ, വീണ്ടും വീണ്ടും വരുന്ന അതേ വഴക്കുകൾ: ഇവയ്ക്കാണ് ഈ കോൾ. നിങ്ങൾ പറയും, ഞങ്ങൾ കേൾക്കും. എന്താണ് നടക്കുന്നതെന്നും അടുത്ത ചുവട് എന്താവണമെന്നും ഒരുമിച്ച് കണ്ടെത്താം.

What happens in the 30 minutesഈ 30 മിനിറ്റിൽ എന്ത് നടക്കും

₹499Relationship clarity callറിലേഷൻഷിപ്പ് ക്ലാരിറ്റി കോൾ

  • 30 minutes30 മിനിറ്റ്
  • Refunded when you join a Mindsett programmeMindsett പ്രോഗ്രാമിൽ ചേർന്നാൽ ഈ തുക തിരികെ കിട്ടും
  • Confidentialരഹസ്യമായിരിക്കും
  • Booked on WhatsApp, at a time that suits youWhatsApp വഴി, നിങ്ങൾക്ക് സൗകര്യമുള്ള സമയത്ത്
Book the clarity callക്ലാരിറ്റി കോൾ ബുക്ക് ചെയ്യാം

Ask a question about it firstആദ്യം ഒരു സംശയം ചോദിക്കാം

A one-minute pause for when your mind is racingമനസ്സ് ഓടിപ്പായുമ്പോൾ ഒരു മിനിറ്റ് നിൽക്കാം

This is Aware, the first step of Jabir’s ABC method: two slow breaths, then you notice what you feel and where you feel it.ജാബിറിന്റെ ABC രീതിയിലെ ആദ്യ ഘട്ടമാണ് ഇത്, Aware: രണ്ട് പതിഞ്ഞ ശ്വാസം, പിന്നെ എന്താണ് തോന്നുന്നതെന്നും എവിടെയാണ് തോന്നുന്നതെന്നും ശ്രദ്ധിക്കാം.

It is not a treatment. It is a small way to slow down before you decide what to do next.ഇതൊരു ചികിത്സയല്ല. അടുത്തത് എന്ത് ചെയ്യണമെന്ന് തീരുമാനിക്കും മുമ്പ് ഒന്ന് പതുക്കെയാവാനുള്ള ചെറിയൊരു വഴി മാത്രം.

Open it on its own page to save or shareസേവ് ചെയ്യാനോ ഷെയർ ചെയ്യാനോ പ്രത്യേക പേജിൽ തുറക്കാം

Aware: pause, breathe, noticeനിൽക്കുക, ശ്വസിക്കുക, ശ്രദ്ധിക്കുക

  • Take a deep breath, hold for 2 seconds, breathe out slowly. Do it twice.ആഴത്തിൽ ശ്വാസമെടുക്കുക, 2 സെക്കൻഡ് പിടിച്ചുവെക്കുക, പതിയെ പുറത്തുവിടുക. രണ്ടുതവണ.
  • Ask: “What am I feeling?” Just name it: anxious, scared, hurt, insecure.ചോദിക്കുക: “ഞാൻ എന്താണ് അനുഭവിക്കുന്നത്?” പേര് മാത്രം പറയുക: ഉത്കണ്ഠ, പേടി, വേദന, അരക്ഷിതത്വം.
  • Ask: “Where do I feel it in my body?” Chest, stomach, throat, head, hands.ചോദിക്കുക: “ശരീരത്തിൽ എവിടെയാണ് ഇത് തോന്നുന്നത്?” നെഞ്ച്, വയറ്, തൊണ്ട, തല, കൈകൾ.
  • Just notice it. Don’t fight it.അത് ശ്രദ്ധിച്ചാൽ മതി. അതിനോട് പൊരുതേണ്ട.
Break and Convert, the next two stepsBreak, Convert: അടുത്ത രണ്ട് ഘട്ടങ്ങൾ

Break: help your body calm downശരീരത്തെ ശാന്തമാക്കുക

  • Put your hand on your chest. Say: “I’m feeling anxious, but I’m safe right now.”നെഞ്ചിൽ കൈ വെക്കുക. പറയുക: “എനിക്ക് ഉത്കണ്ഠയുണ്ട്, പക്ഷേ ഇപ്പോൾ ഞാൻ സുരക്ഷിതമാണ്.”
  • Breathe in, take a small second breath in, then breathe out slowly. Repeat 3 times.ശ്വാസമെടുക്കുക, ഒരു ചെറിയ ശ്വാസം കൂടി എടുക്കുക, പിന്നെ പതിയെ പുറത്തുവിടുക. 3 തവണ.
  • While breathing out, imagine the tension becoming lighter.ശ്വാസം വിടുമ്പോൾ, ഉള്ളിലെ മുറുക്കം അയയുന്നതായി സങ്കൽപ്പിക്കുക.
  • Gently tap your chest: “I am safe right now.” Repeat 3 times.നെഞ്ചിൽ പതിയെ തട്ടുക: “ഇപ്പോൾ ഞാൻ സുരക്ഷിതമാണ്.” 3 തവണ.

Convert: now bring back clarityഇനി വ്യക്തത തിരികെ കൊണ്ടുവരിക

  • What am I feeling? “I’m anxious.”ഞാൻ എന്താണ് അനുഭവിക്കുന്നത്? “എനിക്ക് ഉത്കണ്ഠയുണ്ട്.”
  • What do I actually need? “I need reassurance.”എനിക്ക് ശരിക്കും വേണ്ടത് എന്താണ്? “എനിക്ക് ഒരു ഉറപ്പ് വേണം.”
  • What can I do right now? “I’ll calmly communicate instead of assuming.”ഇപ്പോൾ എനിക്ക് എന്ത് ചെയ്യാം? “ഊഹിക്കുന്നതിന് പകരം ശാന്തമായി സംസാരിക്കും.”

If this makes you feel worse, stop. You can stop at any point.ഇത് ചെയ്യുമ്പോൾ കൂടുതൽ വിഷമം തോന്നുന്നുണ്ടെങ്കിൽ നിർത്തൂ. ഏത് നിമിഷവും നിർത്താം.

You will be talking to one of usനിങ്ങൾ സംസാരിക്കുന്നത് ഞങ്ങളിൽ ഒരാളോടാണ്

Mindsett was started by two doctors and an emotional-intelligence coach in Calicut.കോഴിക്കോട്ട് രണ്ട് ഡോക്ടർമാരും ഒരു ഇമോഷണൽ ഇന്റലിജൻസ് കോച്ചും ചേർന്നാണ് Mindsett തുടങ്ങിയത്.

Dr. Henna Gazal, sitting in a sage green dress and a grey headscarf, smiling

Dr. Henna Gazal

BHMS, MSc Psychology, MSc Dietetics

Dr. Shifa Kaderi, sitting on a beige sofa in a dark green shirt and a beige headscarf

Dr. Shifa Kaderi

BHMS, MD (Homoeopathy) Psychiatry

Jabir Jabz, seated at a table and speaking into a microphone

Jabir Jabz

Emotional Intelligence Coach, EFT Practitioner, Somatic Practitioner

About the founders and the name Mindsettസ്ഥാപകരെയും Mindsett എന്ന പേരിനെയും കുറിച്ച്

Questions people ask before they messageമെസേജ് അയയ്ക്കും മുമ്പ് ആളുകൾ ചോദിക്കുന്നത്

How much does it cost?എത്ര ചെലവാകും?

The relationship clarity call is ₹499 for 30 minutes, and the ₹499 is refunded if you then join a Mindsett programme. Fees for sessions and programmes are confirmed with you on WhatsApp before you pay anything.

റിലേഷൻഷിപ്പ് ക്ലാരിറ്റി കോളിന് 30 മിനിറ്റിന് ₹499 ആണ്. അതിനുശേഷം ഒരു Mindsett പ്രോഗ്രാമിൽ ചേർന്നാൽ ₹499 തിരികെ നൽകും. സെഷനുകളുടെയും പ്രോഗ്രാമുകളുടെയും ഫീസ്, പണം അടയ്ക്കുന്നതിന് മുമ്പ് WhatsApp-ൽ തന്നെ അറിയിക്കും.

Will anyone find out that I contacted you?ഞാൻ ബന്ധപ്പെട്ടത് മറ്റാരെങ്കിലും അറിയുമോ?

No. What you share stays between you and the Mindsett team working with you. We do not share your story without your permission, except if someone’s life or safety is at serious risk or the law requires it. Read the privacy notice.

ഇല്ല. നിങ്ങൾ പറയുന്നത് നിങ്ങൾക്കും നിങ്ങളോടൊപ്പം പ്രവർത്തിക്കുന്ന Mindsett ടീമിനും ഇടയിൽ മാത്രം. ആരുടെയെങ്കിലും ജീവനോ സുരക്ഷയോ ഗുരുതരമായ അപകടത്തിലാകുമ്പോഴോ നിയമം ആവശ്യപ്പെടുമ്പോഴോ അല്ലാതെ, നിങ്ങളുടെ അനുവാദമില്ലാതെ ഒന്നും പങ്കുവെക്കില്ല. സ്വകാര്യതാ അറിയിപ്പ് വായിക്കാം.

I live in the Gulf. Can I still talk to you?ഞാൻ ഗൾഫിലാണ്. എനിക്കും സംസാരിക്കാമോ?

Yes. Counselling is available online from wherever you are, in Kerala or abroad. Mention where you live when you message, so we can find a time that works for both of us.

തീർച്ചയായും. കേരളത്തിലായാലും വിദേശത്തായാലും ഓൺലൈനായി കൗൺസലിംഗ് ലഭിക്കും. മെസേജ് അയയ്ക്കുമ്പോൾ എവിടെയാണ് താമസമെന്ന് പറഞ്ഞാൽ, രണ്ടുപേർക്കും പറ്റുന്ന സമയം കണ്ടെത്താം.

Can my partner and I come together?പങ്കാളിയുമൊത്ത് ഒരുമിച്ച് വരാമോ?

Better Together is a programme made for couples who want to work on it together. For relationship counselling, REISET and the clarity call, ask us on WhatsApp whether to come alone or together.

ഒരുമിച്ച് ബന്ധം മെച്ചപ്പെടുത്താൻ ആഗ്രഹിക്കുന്ന ദമ്പതികൾക്കായുള്ള പ്രോഗ്രാമാണ് Better Together. റിലേഷൻഷിപ്പ് കൗൺസലിംഗിനും REISET-നും ക്ലാരിറ്റി കോളിനും ഒറ്റയ്ക്കാണോ ഒരുമിച്ചാണോ വരേണ്ടതെന്ന് WhatsApp-ൽ ചോദിക്കൂ.

Is my problem big enough to ask for help?സഹായം ചോദിക്കാൻ മാത്രം വലിയ പ്രശ്നമാണോ എന്റേത്?

You do not need a label, a diagnosis or a crisis to talk to someone. If something keeps taking up your days, that is reason enough.

ഒരാളോട് സംസാരിക്കാൻ ഒരു പേരോ രോഗനിർണയമോ വലിയ പ്രതിസന്ധിയോ വേണ്ട. ഒരു കാര്യം നിങ്ങളുടെ ദിവസങ്ങൾ കവരുന്നുണ്ടെങ്കിൽ, അത് മതിയായ കാരണമാണ്.

Is this therapy or medical treatment?ഇത് തെറാപ്പിയോ ചികിത്സയോ ആണോ?

Mindsett offers counselling, coaching and emotional-intelligence programmes that support emotional wellbeing. It is not emergency care, and it does not replace medical or psychiatric treatment where that is needed.

മാനസികക്ഷേമത്തിന് പിന്തുണ നൽകുന്ന കൗൺസലിംഗും കോച്ചിംഗും ഇമോഷണൽ ഇന്റലിജൻസ് പ്രോഗ്രാമുകളുമാണ് Mindsett നൽകുന്നത്. ഇത് അടിയന്തര ചികിത്സയല്ല; ആവശ്യമുള്ളപ്പോൾ വൈദ്യ, മനോരോഗ ചികിത്സയ്ക്ക് പകരവുമല്ല.

Can I talk to a woman?ഒരു സ്ത്രീയോട് സംസാരിക്കാമോ?

Two of the three founders are women doctors. If you would feel easier talking to a woman, say so in your first message.

മൂന്ന് സ്ഥാപകരിൽ രണ്ടുപേർ വനിതാ ഡോക്ടർമാരാണ്. ഒരു സ്ത്രീയോട് സംസാരിക്കുന്നതാണ് എളുപ്പമെങ്കിൽ ആദ്യ മെസേജിൽ തന്നെ അത് പറഞ്ഞാൽ മതി.

Can I write in Malayalam?മലയാളത്തിൽ എഴുതാമോ?

Yes. Write in Malayalam or English, whichever is easier, and as much or as little as you like.

തീർച്ചയായും. മലയാളത്തിലോ ഇംഗ്ലീഷിലോ, ഏതാണോ എളുപ്പം അതിൽ, എത്ര കുറച്ചോ കൂടുതലോ എഴുതാം.

You can start with one messageഒരു മെസേജിൽ തുടങ്ങാം

Write in Malayalam or English. Tell us as much or as little as you like, and we will reply on WhatsApp.മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതാം. എത്ര കുറച്ചോ എത്ര കൂടുതലോ പറയാം. ഞങ്ങൾ WhatsApp-ൽ മറുപടി തരും.