One minute to slow down when overthinking startsഅമിതചിന്ത തുടങ്ങുമ്പോൾ പതുക്കെയാവാൻ ഒരു മിനിറ്റ്
When overthinking starts, don’t try to solve it first. Pause, breathe and notice. Keep this page for the next time you need it.അമിതചിന്ത തുടങ്ങുമ്പോൾ ആദ്യം അത് പരിഹരിക്കാൻ ശ്രമിക്കേണ്ട. ഒന്ന് നിൽക്കൂ, ശ്വസിക്കൂ, ശ്രദ്ധിക്കൂ. അടുത്ത തവണ ആവശ്യം വരുമ്പോൾ തുറക്കാൻ ഈ പേജ് സേവ് ചെയ്യൂ.
A one-minute pause for when your mind is racingമനസ്സ് ഓടിപ്പായുമ്പോൾ ഒരു മിനിറ്റ് നിൽക്കാം
This is Aware, the first step of Jabir’s ABC method: two slow breaths, then you notice what you feel and where you feel it.ജാബിറിന്റെ ABC രീതിയിലെ ആദ്യ ഘട്ടമാണ് ഇത്, Aware: രണ്ട് പതിഞ്ഞ ശ്വാസം, പിന്നെ എന്താണ് തോന്നുന്നതെന്നും എവിടെയാണ് തോന്നുന്നതെന്നും ശ്രദ്ധിക്കാം.
It is not a treatment. It is a small way to slow down before you decide what to do next.ഇതൊരു ചികിത്സയല്ല. അടുത്തത് എന്ത് ചെയ്യണമെന്ന് തീരുമാനിക്കും മുമ്പ് ഒന്ന് പതുക്കെയാവാനുള്ള ചെറിയൊരു വഴി മാത്രം.
Ready when you are
Sit comfortably and let your shoulders drop. Two slow breaths take about 25 seconds, then two small questions.സൗകര്യമായി ഇരിക്കൂ, തോളുകൾ അയച്ചിടൂ. രണ്ട് പതിഞ്ഞ ശ്വാസത്തിന് ഏകദേശം 25 സെക്കൻഡ്, പിന്നെ രണ്ട് ചെറിയ ചോദ്യങ്ങൾ.
Follow the circle. Breathe in as it opens, out as it closes.വൃത്തം വലുതാകുമ്പോൾ ശ്വാസമെടുക്കൂ, ചെറുതാകുമ്പോൾ വിടൂ.
What am I feeling?ഞാൻ എന്താണ് അനുഭവിക്കുന്നത്?
Just name it. There is no wrong answer, and nothing is saved.ഒരു പേര് മാത്രം മതി. തെറ്റായ ഉത്തരമില്ല; ഒന്നും സേവ് ചെയ്യില്ല.
Where do I feel it in my body?ശരീരത്തിൽ എവിടെയാണ് ഇത് തോന്നുന്നത്?
Just notice it. Don’t fight it.അത് ശ്രദ്ധിച്ചാൽ മതി. അതിനോട് പൊരുതേണ്ട.
That was Aware, the first step of Jabir’s ABC method. When you are ready, the next two steps help your body settle and bring back clarity.ജാബിറിന്റെ ABC രീതിയിലെ ആദ്യ ഘട്ടമായ Aware ആണ് ഇപ്പോൾ ചെയ്തത്. തയ്യാറാകുമ്പോൾ, അടുത്ത രണ്ട് ഘട്ടങ്ങൾ ശരീരത്തെ ശാന്തമാക്കാനും വ്യക്തത തിരികെ കൊണ്ടുവരാനും സഹായിക്കും.
Break and Convert, the next two stepsBreak, Convert: അടുത്ത രണ്ട് ഘട്ടങ്ങൾ
Break: help your body calm downശരീരത്തെ ശാന്തമാക്കുക
- Put your hand on your chest. Say: “I’m feeling anxious, but I’m safe right now.”നെഞ്ചിൽ കൈ വെക്കുക. പറയുക: “എനിക്ക് ഉത്കണ്ഠയുണ്ട്, പക്ഷേ ഇപ്പോൾ ഞാൻ സുരക്ഷിതമാണ്.”
- Breathe in, take a small second breath in, then breathe out slowly. Repeat 3 times.ശ്വാസമെടുക്കുക, ഒരു ചെറിയ ശ്വാസം കൂടി എടുക്കുക, പിന്നെ പതിയെ പുറത്തുവിടുക. 3 തവണ.
- While breathing out, imagine the tension becoming lighter.ശ്വാസം വിടുമ്പോൾ, ഉള്ളിലെ മുറുക്കം അയയുന്നതായി സങ്കൽപ്പിക്കുക.
- Gently tap your chest: “I am safe right now.” Repeat 3 times.നെഞ്ചിൽ പതിയെ തട്ടുക: “ഇപ്പോൾ ഞാൻ സുരക്ഷിതമാണ്.” 3 തവണ.
Convert: now bring back clarityഇനി വ്യക്തത തിരികെ കൊണ്ടുവരിക
- What am I feeling? “I’m anxious.”ഞാൻ എന്താണ് അനുഭവിക്കുന്നത്? “എനിക്ക് ഉത്കണ്ഠയുണ്ട്.”
- What do I actually need? “I need reassurance.”എനിക്ക് ശരിക്കും വേണ്ടത് എന്താണ്? “എനിക്ക് ഒരു ഉറപ്പ് വേണം.”
- What can I do right now? “I’ll calmly communicate instead of assuming.”ഇപ്പോൾ എനിക്ക് എന്ത് ചെയ്യാം? “ഊഹിക്കുന്നതിന് പകരം ശാന്തമായി സംസാരിക്കും.”
If this makes you feel worse, stop. You can stop at any point.ഇത് ചെയ്യുമ്പോൾ കൂടുതൽ വിഷമം തോന്നുന്നുണ്ടെങ്കിൽ നിർത്തൂ. ഏത് നിമിഷവും നിർത്താം.
The whole ABC method, written outABC രീതി മുഴുവൻ
Jabir’s ABC method has three steps. The pause above is the first one.ജാബിറിന്റെ ABC രീതിക്ക് മൂന്ന് ഘട്ടങ്ങളുണ്ട്. മുകളിൽ ചെയ്തത് ആദ്യത്തേതാണ്.
Aware: pause, breathe, noticeനിൽക്കുക, ശ്വസിക്കുക, ശ്രദ്ധിക്കുക
- Take a deep breath, hold for 2 seconds, breathe out slowly. Do it twice.ആഴത്തിൽ ശ്വാസമെടുക്കുക, 2 സെക്കൻഡ് പിടിച്ചുവെക്കുക, പതിയെ പുറത്തുവിടുക. രണ്ടുതവണ.
- Ask: “What am I feeling?” Just name it: anxious, scared, hurt, insecure.ചോദിക്കുക: “ഞാൻ എന്താണ് അനുഭവിക്കുന്നത്?” പേര് മാത്രം പറയുക: ഉത്കണ്ഠ, പേടി, വേദന, അരക്ഷിതത്വം.
- Ask: “Where do I feel it in my body?” Chest, stomach, throat, head, hands.ചോദിക്കുക: “ശരീരത്തിൽ എവിടെയാണ് ഇത് തോന്നുന്നത്?” നെഞ്ച്, വയറ്, തൊണ്ട, തല, കൈകൾ.
- Just notice it. Don’t fight it.അത് ശ്രദ്ധിച്ചാൽ മതി. അതിനോട് പൊരുതേണ്ട.